തിരുവനന്തപുരം: ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ സിറ്റിസണ്‍ കണക്ട് സെന്റര്‍ സംവിധാനം തുടങ്ങുന്നു. 'മുഖ്യമന്ത്രി എന്നോടൊപ്പം' (സിഎം വിത്ത് മീ) എന്ന പേരില്‍ തുടങ്ങുന്ന സംവിധാനത്തിലേക്ക് പൊതുജനങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറിലും നേരിട്ടും വിവരങ്ങള്‍ അറിയിക്കാം.
ഏതാണ്ട് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന സംവിധാനമായാണ് വിഭാവനം ചെയ്യുന്നത്. പ്രധാന സര്‍ക്കാര്‍ പദ്ധതികള്‍, ആനുകൂല്യങ്ങള്‍, മേഖലാധിഷ്ഠിത സംരംഭങ്ങള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവയെക്കുറിച്ച് എളുപ്പത്തില്‍ ലഭ്യമാകുന്ന വിവരം നല്‍കും. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കാലതാമസം കുറയ്ക്കുന്നതിനും ജനങ്ങളുടെ അഭിപ്രായം ശേഖരിക്കാനും സംവിധാനമുണ്ടാകും.
വിവിധ മിഷനുകള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കും. അടിയന്തരഘട്ടങ്ങളില്‍ ദുരിതാശ്വാസം ഏകോപിപ്പിക്കും.
തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് എയര്‍ ഇന്ത്യയില്‍ നിന്നേറ്റെടുത്ത കെട്ടിടത്തിലായിരിക്കും സിറ്റിസണ്‍ കണക്ട് സെന്റര്‍ വരുക. ഇതു സംബന്ധിച്ച നിര്‍ദേശം കഴിഞ്ഞ മന്ത്രിസഭാ യോഗം തത്ത്വത്തില്‍ അംഗീകരിച്ചു. പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുത്തേണ്ട സേവനങ്ങള്‍ സംബന്ധിച്ച അന്തിമ തീര്‍പ്പുണ്ടാക്കി താമസിയാതെ അംഗീകാരം നല്‍കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്