പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ച ആളോട് മുഖ്യമന്ത്രി, 'വീട്ടിൽ പോയി ചോദിച്ചാൽ മതി'!!!

MARCH 23, 2026, 8:57 PM

പത്തനംതിട്ട: കോന്നിയില്‍ എല്‍ഡിഎഫിന്റെ പൊതുസമ്മേളനിടെ നടന്ന പ്രസംഗത്തിനിടയിൽ സദസില്‍ നിന്ന് ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോട് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍.  

'നാടിന്റെ ഗതാഗത സൗകര്യം വര്‍ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാണ് നമ്മുടെ നാട്ടിലെ റോഡുകളാകെ നല്ല നിലയിലാക്കിയത്. നിങ്ങള്‍ എല്ലാവരും ശ്രദ്ധിച്ച കാര്യമാണ്, കേരളത്തിന്റെ ആവശ്യം വളരെ കൂടുതലാണ്.

ആ ആവശ്യം നിറവേറ്റുന്നതിന് നമ്മുടെ കയ്യില്‍ വേണ്ടത്ര കാശില്ലെന്നാണ് പ്രശ്‌നം. അത് ഖജനാവിനെ ആശ്രയിച്ചാണിരിക്കുന്നത്', എന്നിങ്ങനെ പ്രസംഗിക്കവേയാണ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം നടന്നത്.   'ഒരു ചോദ്യം' എന്നായിരുന്നു ഇയാൾ പറഞ്ഞത്.

vachakam
vachakam
vachakam

തൊട്ടുപിന്നാലെ മുഖ്യമന്ത്രി ഇയാൾക്ക് മറുപടിയായി 'വീട്ടില്‍ പോയി ചോദിച്ചാല്‍ മതി' എന്ന് പറയുകയായിരുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam