എറണാകുളം ജില്ലാ കോടതി വളപ്പിൽ അഭിഭാഷകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം 

APRIL 10, 2025, 8:01 PM

എറണാകുളം: എറണാകുളം ജില്ലാ കോടതി വളപ്പിൽ അഭിഭാഷകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. 

ജില്ലാ ബാർ അസോസിയേഷൻ ആഘോഷത്തിനിടെ എറണാകുളം ജില്ലാ കോടതി വളപ്പിൽ വ്യാഴാഴ്ച അർധരാത്രിയിലാണ് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടിയത്. 16 എസ്എഫ്ഐ പ്രവർത്തകർക്കും 8 അഭിഭാഷകർക്കും പരിക്കേറ്റു.

ബാർ അസോസിയേഷൻ വാർഷികാഘോഷത്തിന് ഇടയിലേക്ക് എസ്എഫ്ഐ പ്രവർത്തകർ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കി എന്നാണ് അഭിഭാഷകർ ആരോപിക്കുന്നത്.

vachakam
vachakam
vachakam

പരിക്കേറ്റ 12 വിദ്യാർഥികളിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ബിയർ ബോട്ടിലുകളും കമ്പിവടികളും ഉപയോഗിച്ചാണ് മർദിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. സംഭവത്തിൽ ഇതുവരെ കേസ് എടുത്തിട്ടില്ല.

ബാർ അസോസിയേഷൻ പരിപാടിക്കിടെ മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ പ്രശ്നം ഉണ്ടാക്കിയെന്ന് അഭിഭാഷകർ ആരോപിച്ചു. വനിതാ അഭിഭാഷകരെയും അഭിഭാഷകരുടെ കുടുംബാംഗങ്ങളെയും ഉപദ്രവിക്കാൻ ശ്രമിച്ചു. അഭിഭാഷകർ മദ്യപിച്ചിരുന്നില്ല എന്നും ബാർ അസോസിയേഷൻ പ്രതിനിധി പറഞ്ഞു. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam