മണ്ണാർക്കാട്: പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്ത കേസിൽ പ്രതി പിടിയിൽ. തെങ്കര മെഴുകപാറ സ്വദേശി ശിവശങ്കരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരുമാസം മുൻപ് ആയിരുന്നു സംഭവം നടന്നത്. പശുവിനെ കൊന്ന് കയ്യും കാലും മുറിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു.
രാത്രിയിൽ തൊഴുത്തിൽ നിന്ന് മോഷ്ടിച്ചു കൊണ്ടുപോയ പശുവിനെ അവിടെ വച്ച് തന്നെ കൊന്ന് ഇറച്ചി കൊണ്ട് പോയതാണെന്നാണ് കണ്ടെത്തൽ.
മറ്റ് ശരീരാവശിഷ്ടങ്ങൾ കാട്ടിൽ ഉപേക്ഷിച്ചനിലയിലും കണ്ടെത്തിയിയിരുന്നു. വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയില്‍ കുന്തംപോലെയുള്ള ആയുധം കൊണ്ട് കുത്തികൊന്നശേഷമാണ് കൈകാലുകള്‍ മുറിച്ചെടുത്തിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്