പ്രശസ്ത കഥകളി മദ്ദള ആചാര്യൻ കലാമണ്ഡലം നാരായണൻ നായർ ആശാൻ അന്തരിച്ചു

APRIL 25, 2025, 12:43 AM

തൃശൂർ: പ്രശസ്ത കഥകളി മദ്ദള ആചാര്യൻ കലാമണ്ഡലം നാരായണൻ നായർ ആശാൻ (നെല്ലൂവായ്) അന്തരിച്ചു. ഇന്ന് പുലർച്ചെ തൃശൂർ അമല ആശുപത്രിയിലായിരുന്നു അന്ത്യം ഉണ്ടായത്. കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാളുടെ ആദ്യകാല ശിഷ്യരിൽ ചിട്ട വിടാതെയുള്ള വാദന ശൈലി ഇദ്ദേഹത്തെ മറ്റു പല മദ്ദള വിദ്വന്മാരിൽ നിന്നും വേറിട്ട് നിർത്തിയിരുന്നു. 

ഇക്കഴിഞ്ഞ കോട്ടക്കൽ വിശ്വംഭര ക്ഷേത്ര ഉത്സവം ആയിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ അരങ്ങ്. പഠിപ്പിച്ചത് അപ്പുക്കുട്ടി പൊതുവാളും കൊണ്ടുനടന്ന് വളർത്തിയത് കലാമണ്ഡലം കൃഷ്‌ണൻ കുട്ടി പൊതുവാളുമായിരുന്നുവെന്ന് നാരായണൻ നായർ എപ്പോഴും വ്യക്തമാക്കിയിരുന്നത്.

കേരള കലാമണ്ഡലം അവാർഡ്, സംഗീത നാടക അക്കാദമി അവാർഡ് എന്നിവയ്‌ക്കൊപ്പം നിരവധി കഥകളി ക്ലബുകളുടെ അവാർഡുകളും ലഭിച്ചിട്ടുണ്ട്. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് അടക്കം 50 ൽപ്പരം വിദേശരാജ്യങ്ങളിൽ കലാപ്രകടനം നടത്തിയിട്ടുണ്ട്. ഓട്ടൻ തുള്ളൽ കലാകാരിയായിരുന്ന ഭാര്യ കലാമണ്ഡലം ദേവകി രണ്ടുവർഷം മുമ്പായിരുന്നു അന്തരിച്ചത്. മക്കൾ: പ്രസദ്, പ്രസീദ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam