തിരുവനന്തപുരം: തനിക്കെതിരെയുള്ള പോക്സോ കേസ് പരാതി വ്യാജമെന്ന് വ്ലോഗർ മുകേഷ് നായർ.
പോക്സോ കേസ് കെട്ടിച്ചമച്ചത്. ആസൂത്രണത്തിന് പിന്നിൽ കരിയർ വളർച്ചയിൽ അസൂയയുള്ള വ്ളോഗർമാരാണെന്നാണ് മുകേഷ് പറയുന്നത്.
കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് ഒന്നരമാസം മുമ്പാണ് ചിത്രങ്ങൾ പകർത്തിയതെന്നാണ് മുകേഷിനെതിരെയുള്ള പരാതി.
അനുമതിയില്ലാതെ ദേഹത്ത് സ്പര്‍ശിച്ചുവെന്നും പരാതിയിലുണ്ട്. ഒന്നരമാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുകേഷ് നായര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം കേസ് കെട്ടിച്ചാമച്ചതാണെന്ന തെളിവുകൾ കയ്യിലുണ്ടെന്നും മുകേഷ് പറഞ്ഞു. സാമൂഹ്യ മാധ്യമം വഴിയാണ് മുകേഷ് നായരുടെ വിശദീകരണം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്