തിരുവനന്തപുരം: ഉറങ്ങിക്കിടന്ന സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ട ശേഷം മോഷണ ശ്രമം. ബാലരാമപുരം തലയൽ ശ്രീ ഭരദ്വാജ ഋഷിശ്വര ശിവക്ഷേത്രത്തിലാണ് സംഭവം.
ഇതര സംസ്ഥാന തൊഴിലാളിയാണ് മോഷ്ടാവെന്ന് പൊലീസ് സംശയിക്കുന്നു. ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ക്ഷേത്രത്തിൻറെ പൂട്ട് പൊട്ടിച്ച് അകത്ത് കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ബുധനാഴ്ച രാത്രി 11 നായിരുന്നു സംഭവം. രാത്രി 10ന് എത്തിയ സെക്യൂരിറ്റി ജീവനക്കാരൻ റൂമിനകത്ത് കയറി കതകടച്ച് കിടന്നുറങ്ങി.
രാവിലെ ഉണർന്ന് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ സെക്യൂരിറ്റി ജീവനക്കാരൻ ക്ഷേത്ര ജീവനക്കാരെ വിളിച്ചു വരുത്തിയാണ് പുറത്തിറങ്ങിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് മതിൽ ചാടി കടക്കുന്നതും സെക്യൂരിറ്റിക്കാരൻറെ റൂം പുറത്ത് നിന്ന് പൂട്ടുന്നതിൻറെയും മറ്റും ദൃശ്യങ്ങൾ കണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്