കാസർഗോഡ്: പഹൽഗാം ഭീകരാക്രമണത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മുസ്ലീം ലീഗ് നേതാവിനെതിരെ കേസെടുത്ത് പോലീസ്. മുസ്ലീം ലീഗ് നേതാവ് ബഷീർ വെള്ളിക്കോത്തിന് എതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ കലാപമുണ്ടാക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടു എന്ന പരാതിയിലാണ് ബിഎൻഎസ് 192-ാം വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്.
വിഎച്ച്പി ജില്ലാ പ്രസിഡന്റ് എസ്പി ഷാജിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം 26 പേർക്കാണ് ഭീകരരുടെ ക്രൂരതയിൽ ജീവൻ നഷ്ടമായത്. ആറ് ഭീകരർ ചേർന്നാണ് ആക്രമണം നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്