കണ്ണൂർ: പരിയാരം മെഡിക്കൽ കോളജിലെ കാത്ത് ലാബ് ടെക്നീഷ്യനെതിരെ പീഡന പരാതിയുമായി 12 വിദ്യാർഥിനികൾ.
കാർഡിയാക് വാസ്കുലർ ടെക്നീഷ്യൻ ഡിപ്ലോമ വിദ്യാർഥിനികളാണ് ലാബ് ടെക്നീഷ്യനെതിരെ പരാതി നൽകിയത്. കഴിഞ്ഞ 15 വർഷമായി താത്കാലിക ജീവനക്കാരനായി ജോലി ചെയ്ത് വരികയാണ് ഇയാൾ.
പരിയാരം മെഡിക്കൽ കോളേജിലെ പ്രസ്തുത ബാച്ചിൽ 15 വിദ്യാർഥികളാണ് പഠിക്കുന്നത്. ഇതിൽ 12 പേർ പെൺകുട്ടികളാണ്. ഇവരെല്ലാം ലാബ് ടെക്നീഷ്യനെതിരെ പരാതി നൽകിയെന്നതാണ് ഗൗരവതരമായ വിഷയം.
പഠനത്തിൻ്റെ ഭാഗമായി കാത്ത് ലാബിൽ എത്തുന്ന വിദ്യാർഥികളോട് ലാബ് ടെക്നീഷ്യൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പലഘട്ടങ്ങളിലായാണ് വിദ്യാർഥിനികൾക്ക് മോശം അനുഭവം ഉണ്ടായത്.പരാതിക്ക് പിന്നാലെ ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്