ഹൈബ്രിഡ് കഞ്ചാവ് കേസ്; റിയാലിറ്റി ഷോ അവതാരകനും മോഡലിനും നോട്ടീസ്

APRIL 24, 2025, 7:49 PM

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചാനല്‍ റിയാലിറ്റി ഷോ അവതാരകനും യുവതിയായ മോഡലിനും നോട്ടീസ്. സിനിമ മേഖലയിലെ അണിയറപ്രവര്‍ത്തകനും നോട്ടീസ് കൊടുത്തിട്ടുണ്ട്. അടുത്താഴ്ച എക്‌സൈസ് അന്വേഷണ സംഘത്തിന് മുന്നില്‍ എല്ലാവരും ഹാജരാകണം. നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരോട് തിങ്കളാഴ്ച ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഓമനപ്പുഴയിലെ റിസോര്‍ട്ടില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ സുല്‍ത്താന (ക്രിസ്റ്റീന), റിയാലിറ്റി ഷോ അവതാരകനുമായി പണമിടപാട് നടത്തിയതായി എക്‌സൈസ് കണ്ടെത്തിയിരുന്നു. ഈ അന്വേഷണം പാലക്കാട് സ്വദേശിനിയും കൊച്ചിയില്‍ താമസക്കാരിയുമായ മോഡലിലേക്കു നീണ്ടു. ഇവര്‍ക്ക് സിനിമ മേഖലയിലും ബന്ധമുണ്ട്. ഇത് പെണ്‍വാണിഭ ഇടപാടുകളാണെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.

മോഡല്‍ മുഖേനേ പല പെണ്‍കുട്ടികളെയും തസ്ലിമ പ്രമുഖര്‍ക്ക് എത്തിച്ചുകൊടുത്തതായാണ് സംശയം. തസ്ലിമയുടെ ഫോണില്‍ പ്രൊഡ്യൂസര്‍ എന്ന രീതിയില്‍ പലരുടെയും പേരുണ്ട്. ഇതു പരിശോധിച്ചപ്പോള്‍ സിനിമ മേഖലയിലെ മറ്റൊരാള്‍ക്കും തസ്ലിമയുമായി അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതും പെണ്‍വാണിഭ ഇടപാടാണെന്ന സംശയം ഉണ്ട്.

അഞ്ച് തരം രുചികളിലുള്ള ഹൈബ്രിഡ് കഞ്ചാവാണ് പ്രതികള്‍ ആലപ്പുഴയില്‍ എത്തിച്ചത്. ഒരു കിലോവീതമുള്ള മൂന്നു പാക്കറ്റുകള്‍. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ പ്രതികളെ വ്യാഴാഴ്ച വൈകിട്ട് ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam