കോഴിക്കോട്: യുവതിയെ വിവസ്ത്രയാക്കി കൗമാരക്കാരൻ ദൃശ്യം പകർത്തിയെന്ന് പരാതി. സംഭവത്തിൽ കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൗമാരക്കാരനെ ജുവനൈൽ ജസ്റ്റിസിന് മുന്നിൽ ഹാജരാക്കിയെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെ യുവാക്കൾ കൂട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങൾ പകർത്തിയെന്നാണ് വയനാട് സ്വദേശിയായ യുവതി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തായ പ്രായപൂർത്തിയാകാത്ത കൗമാരക്കാരനെ പിടികൂടിയത്.
സുഹൃത്തായ കൗമാരക്കാരനൊപ്പം ദേശീയ പാത ബൈപ്പാസിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു യുവതി. കൗമാരക്കാരന്റെ മറ്റ് രണ്ട് സുഹൃത്തുക്കളും പിന്നീട് ഇവിടേക്കെത്തി.
തുടർന്ന് നാലു പേരും ചേർന്ന് ബൈക്കിൽ കുന്നമംഗലം ഭാഗത്തുള്ള ഒരു വീട്ടിലേക്ക് പോകുകയായിരുന്നു. ഇവിടെയെത്തിയ ശേഷമാണ് നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തിയതെന്നാണ് യുവതിയുടെ പരാതി.
യുവതിയുടെ പരാതിയിൽ പറയുന്ന മറ്റു രണ്ട് പേരെ തിരിച്ചറിഞ്ഞു. ഇവർ ഒളിവിലാണ്. ഇവരെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്