ആലപ്പുഴ: ഡിവൈഎസ്പിയുടെ യാത്രയയപ്പിനിടെ ഇൻസ്പെക്ടർമാർ തമ്മിൽ തല്ല്. ആലപ്പുഴ മാന്നാറിലാണ് സംഭവം ഉണ്ടായത്. ജില്ലയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരാണ് തമ്മിൽ തല്ലിയത്.
കഴിഞ്ഞ പത്താം തീയതിയായിരുന്നു സേനയെ നാണം കെടുത്തിയ സംഭവം ഉണ്ടായത്. പ്രമോഷൻ ട്രാൻസ്ഫർ കിട്ടിയ ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് യാത്രയയപ്പ് നൽകുന്നതിനിടെയായിരുന്നു തർക്കം ഉണ്ടായത്. ഏകദേശം മൂന്ന് മിനിറ്റോളം ഇവർ തമ്മിൽത്തല്ല് നടന്നുവെന്നാണ് വിവരം. എന്നാൽ നിയമനടപടികളിലേക്ക് ഇതുവരെ കടന്നിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്