മുണ്ടിൽ നിന്ന് പാന്റിലേക്ക് മാറി സി.ഐ.ടി.യു; മാറ്റം സെപ്തംബർ മുതൽ നിലവിൽ

OCTOBER 23, 2025, 9:50 PM

കൊച്ചി: സി.ഐ.ടി.യു ചുമട്ട് തൊഴിലാളികൾക്ക് പുതിയ യൂണിഫോം. നീല ഷർട്ടും കറുത്ത പാന്റ്‌സും. നെഞ്ചി?ൽ നെയിം ബാഡ്ജ്. ബ്രാഞ്ചിന്റെയും പൂളിന്റെയും തൊഴിലാളിയുടെയും പേര് അതിലുണ്ടാവും. ഡിസംബറിൽ എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ യൂണിഫോം മാറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.

അര നൂറ്റാണ്ടായി തുടരുന്ന നീല ഷർട്ടും കൈലിയുമാണ് ഇതോടെ മാറുന്നത്. കേരള ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷനു കീഴിൽ സംസ്ഥാനത്തുള്ള 48,000 തൊഴിലാളികൾ സെപ്തംബർ മുതലാണ് കറുത്ത പാന്റ്‌സിലേക്ക് മാറിയത്. സൗകര്യവും സുരക്ഷയും പരിഗണിച്ചാണ് മാറ്റം. മുണ്ടുടുത്ത് ജോലി ചെയ്യുന്നതിനെതിരെ ചില കോണുകളിൽ നിന്ന് വന്ന ആക്ഷേപങ്ങളും കാരണമായി.

അടിയന്തര ഘട്ടങ്ങളിൽ സഹായങ്ങൾ എത്തിക്കാൻ സി.ഐ.ടി.യു തൊഴിലാളികളെ ഉൾപ്പെടുത്തിയുള്ള റെഡ് ബ്രിഗേഡും സജ്ജമായി. ഓരോ ജില്ലയിലും ആദ്യ ഘട്ടത്തിൽ 1,000 പേർക്ക് പരിശീലനം നൽകും. ദുരന്ത മുഖത്തെ രക്ഷാപ്രവർത്തനം, ഫസ്റ്റ് എയ്ഡ് തുടങ്ങിയവയിലാണ് പരിശീലനം.

vachakam
vachakam
vachakam

ചുവപ്പിൽ മഞ്ഞ റിഫ്‌ളക്ടറുള്ള കോട്ടുകൂടി ഇവർക്കുണ്ടാവും. അപകടങ്ങളിൽ റെഡ് ബ്രിഗേഡുകൾ ഓടിയെത്തും.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam