പെരുമ്പാവൂർ: എറണാകുളം കുറുപ്പുംപടി സർക്കിൾ ഇൻസ്പെക്ടർ (സി ഐ) രാജേഷ് കുമാറിന്റെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ വിജിലൻസ് വിഭാഗത്തിന്റെ മിന്നൽ പരിശോധന.
ക്വാർട്ടേർസിൽ നടന്ന പരിശോധനയിൽ കണക്കിൽപ്പെടാത്ത 40,000 രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം റെയ്ഡ് നടക്കുന്ന സമയത്ത് ഒരു കേസിലെ പ്രതി സിഐയുടെ ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇയാൾ എന്തിനിവിടെ എത്തി എന്നതിൽ വ്യക്തതയില്ല.
സിഐ രാജേഷ് കുമാറിനെതിരെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസിന്റെ അപ്രതീക്ഷിത നീക്കം. ക്വാർട്ടേഴ്സിൽ നിന്ന് പിടിച്ചെടുത്ത പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ സിഐക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ഈ തുക കൈക്കൂലി വാങ്ങിയതാണോ എന്ന കാര്യവും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
