കോഴിക്കോട്: പേരമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് രംഗത്ത്. ഷാഫിയുടെ ആരോപണങ്ങൾ തെറ്റാണ് എന്നും അടിക്കുന്ന ദൃശ്യങ്ങളിൽ ഉള്ളത് കറുത്ത ഹെൽമറ്റ് ധരിച്ച ആളാണ് എന്നും അന്ന് താൻ ധരിച്ചിരുന്നത് കാക്കി ഹെൽമറ്റ് ആണെന്നും ആണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം താൻ നിന്നിരുന്നത് പേരാമ്പ്ര ബസ് സ്റ്റാൻഡിന് സമീപമായിരുന്നെന്നും തന്നെ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നെന്ന ഷാഫി പറമ്പിലിന്റെ വാദം തെറ്റാണെന്നും സിഐ അഭിലാഷ് ഡേവിഡ് പറഞ്ഞു.
സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നില്ല. സസ്പെൻഷൻ മാത്രമാണ് ഉണ്ടായത്. സസ്പെൻഷനിലായ താൻ 22 മാസം മുൻപ് സർവീസിൽ കയറി. പിരിച്ചു വിട്ടിരുന്നുവെന്ന അന്നത്തെ വാർത്ത ഞാനും കണ്ടിരുന്നെന്നും സിഐ അഭിലാഷ് ഡേവിഡ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്