സംസ്ഥാനത്ത് വീണ്ടും കോളറ: രോഗം സ്ഥിരീകരിച്ചത് ഇതര സംസ്ഥാന തൊഴിലാളിക്ക്

OCTOBER 27, 2025, 10:01 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു.എറണാകുളം കാക്കനാട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഈ മാസം 25നാണ് രോഗബാധ സ്‌ഥിരീകരിച്ചത്.ഇതര സംസ്ഥാനത്തുനിന്ന് എത്തി വൈകാതെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇയാളെ എറണാകുളം മെ‍ഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ കോളറ സ്ഥിരീകരിക്കുകയായിരുന്നു. രോഗി അപകടാവസ്ഥ തരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസ് വ്യക്തമാക്കി. ഇയാളുമായി സമ്പർക്കം പുലർത്തിയവരെ ഉൾപ്പെടെ പരിശോധനക്ക് വിധേയരാക്കി.

ഇതോടെ ഈ വർഷം രോഗം സ്ഥിരീകരിച്ചത് മൂന്നുപേർക്കാണ്. രോഗം ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു.കഴിഞ്ഞ ഏപ്രിൽ 27നാണ് തിരുവനന്തപുരം കവടിയാര്‍ മുട്ടട സ്വദേശിയായ 63കാരൻ കോളറ ബാധിച്ച് മരിച്ചിരുന്നു.മരണാനന്തരം നടത്തിയ രക്തപരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam