കൊച്ചി: കുട്ടി ഡ്രൈവര്‍മാരെ പിടികൂടാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടിക്കൊരുങ്ങുന്നു. വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ള 'നോ കീ ഫോര്‍ കിഡ്‌സ്' എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് നടപടി. പ്രായപൂര്‍ത്തിയകാത്തവരുടെ ഡ്രൈവിങ് കുറ്റകരമാണെന്ന ബോധവത്കരണം കൂടി ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയും നടത്തും. കാസര്‍കോട് ഓട്ടോ ഡ്രൈവറുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനമോടിച്ചിരുന്നത് 16-കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം സംഭവങ്ങള്‍ ചെറുക്കാന്‍ പ്രത്യേക പരിശോധന നടത്തുന്നത്.
സ്‌കൂള്‍ പരിസരങ്ങള്‍, പൊതുയിടങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുക്കും പരിശോധന. കണ്ടെത്തുന്നവരെ ആദ്യ ഘട്ടത്തില്‍ ബോധവത്കരിക്കും. വാഹനമോടിച്ച കുട്ടിയ്ക്കും ഒപ്പം രക്ഷിതാവിനും പ്രത്യേക ക്ലാസുകള്‍ നല്‍കും. വീണ്ടും പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് ഇല്ലാതെ ഡ്രൈവ് ചെയ്തതിന് 10,000 രൂപ പിഴ, രക്ഷിതാവിനോ ഉടമയ്‌ക്കോ 25,000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവും, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍, ജുവനൈല്‍ നിയമപ്രകാരമുള്ള നടപടികള്‍ എന്നിവയും നേരിടേണ്ടിവരും.
സാമൂഹികമാധ്യമങ്ങളിലൂടെ ബോധവത്കരണം, കുട്ടികള്‍ക്ക് വാഹനം നല്‍കുന്നവരെക്കുറിച്ചുള്ള ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളും നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്