തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പരിഗണനയ്ക്കായി കുട്ടികളുടെ കാറ്റഗറിയിൽ അപേക്ഷിച്ചത് 6 സിനിമകൾ.
ഇതിൽ അന്തിമ റൗണ്ടിൽ എത്തിയത് 2 ചിത്രങ്ങൾ മാത്രമാണ്. അപേക്ഷിച്ച ചിത്രങ്ങളിൽ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ മികവ് പുലർത്തിയിരുന്നുള്ളൂ എന്നാണ് അന്തിമ ജൂറി വിലയിരുത്തിയത്.
സ്കൂള്‍ ചലേ ഹം, ഇരുനിറം എന്നീ 2 ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് മുമ്പാകെ എത്തിയത്. രണ്ട് ചിത്രങ്ങളും കുട്ടികളുടെ വീക്ഷണകോണിൽ നിന്നുള്ളവ അല്ലെന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ.
അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ കുട്ടികൾക്കായി സൃഷ്ടിക്കപ്പെട്ടില്ലെന്നും ജൂറി വിലയിരുത്തി. അതിനാലാണ് കുട്ടികളുടെ മികച്ച ചിത്രങ്ങൾക്കോ ബാലതാരങ്ങൾക്കോ അവാർഡ് നൽകാതിരുന്നത് എന്നുള്ളതാണ് ജൂറി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
