'മസ്കറ്റ് ഹോട്ടലിൽ ചർച്ച നടത്തി'; ആർഎസ്എസ് വോട്ട് വാങ്ങിയാണ് പിണറായി വിജയൻ വിജയിച്ചതെന്ന്  വി ഡി സതീശൻ 

MARCH 24, 2026, 3:37 AM

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശത്തിന് ശക്തമായ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. മലയാളഭാഷയ്ക്ക് പുതിയ പദങ്ങൾ സമ്മാനിച്ച വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും, സിപിഐഎം നേതാക്കൾ പൊതുവേദികളിൽ മോശം ഭാഷ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

“ഇവരുടെ നാക്ക് വൃത്തിയാക്കാൻ സാംസ്കാരിക ഹരിത കർമ്മ സേനയെ നിയോഗിക്കേണ്ടി വരും” എന്നായിരുന്നു സതീശന്റെ പരിഹാസം. ബിജെപി-സിപിഐഎം സീറ്റ് ഡീൽ ആരോപണത്തിൽ താൻ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 

1977-ൽ ആർഎസ്എസ് വോട്ട് വാങ്ങിയാണ് പിണറായി വിജയൻ വിജയിച്ചതെന്നും, ആർഎസ്എസ് നേതാക്കളുമായി മസ്കറ്റ് ഹോട്ടലിൽ ചർച്ച നടത്തിയതും മുഖ്യമന്ത്രിയാണെന്നും സതീശൻ ആരോപിച്ചു.

vachakam
vachakam
vachakam

പാലക്കാട് മുസ്ലീം സ്ഥാനാർഥിയായതിനാലല്ല ആരോപണം ഉന്നയിച്ചതെന്ന് വ്യക്തമാക്കിയ അദ്ദേഹം, എൻ.എം.ആർ. റസാഖിൻ്റെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. രമേശ് പിഷാരടിക്ക് കോൺഗ്രസിൽ പത്ത് വർഷത്തെ പ്രവർത്തന പരിചയം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാർ ഖജനാവിൽ നിന്ന് രാഷ്ട്രീയ പ്രചാരണത്തിന് പണം ചെലവഴിക്കുന്നുവെന്നും, മുൻപ് പിആർഡിയുടേതായിരുന്ന ഹോർഡിങ്ങുകൾ ഇപ്പോൾ എൽഡിഎഫിൻ്റെ പ്രചാരണമായി മാറിയെന്നും സതീശൻ ആരോപിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam