സീതാറാം യെച്ചൂരിയുടെ സ്മരണയ്ക്ക് മുന്നില്‍ അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

SEPTEMBER 12, 2025, 12:06 AM

അന്തരിച്ച സിപിഐഎം മുൻ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്.അടങ്ങാത്ത പോരാട്ടവീര്യമാണ് സഖാവ് സീതാറാമിൻ്റെ സവിശേഷതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തൻ്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവാണ് സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങൾക്കായും അടിസ്ഥാന വർഗ്ഗത്തിൻ്റെ അവകാശങ്ങൾക്കായുമുള്ള പോരാട്ടത്തിൻ്റെ വേദിയായി         സീതാറാം പാർലമെൻ്റിനെ മാറ്റി.ആർട്ടിക്കിൾ 370 റദ്ദുചെയ്യപ്പെട്ടതിന് ശേഷം സമ്പൂർണ തടവറയായി മാറിയ ജമ്മു കശ്മീരില്‍ പുറത്ത്‌ നിന്നും പ്രവേശിക്കുന്ന ആദ്യ പൊതുപ്രവർത്തകനായിരുന്നു സഖാവ്‌ സീതാറാമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam