തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.
മുഖ്യമന്ത്രി പ്രഖ്യാപനം വന്നയുടനെ തന്നെ പിണറായിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയിരുന്നില്ല.അതിനാലാണ് പിണറായിയെ നേരിൽ കാണാൻ സതീശൻ എത്തുന്നത്.ബേക്കറി ജംഗ്ഷനിലെ പിണറായിയുടെ വസതിയിലെത്തിയാവും കാണുക.
അതേസമയം, ഉച്ചയോടെ യുഡിഎഫ് യോഗത്തിൽ സതീശൻ പങ്കെടുക്കും. അതിന് ശേഷം സതീശൻ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് പോകും.നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന വി.ഡി. സതീശന് ഗംഭീര സ്വീകരണമാണ് കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
