ജെയ്നമ്മ തിരോധാനക്കേസ്:  സെബാസ്റ്റ്യന്‍റെ കാറിൽ നിന്ന് കത്തിയും ചുറ്റികയും ഡീസൽ കന്നാസും കണ്ടെത്തി

AUGUST 7, 2025, 9:35 PM

ആലപ്പുഴ: ജെയ്നമ്മ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യന്‍റെ കാറിൽ നിന്ന് കത്തിയും ചുറ്റികയും ഡീസൽ കന്നാസും കണ്ടെത്തി.

സെബാസ്റ്റ്യന്‍റെ കസ്റ്റഡി കാലാവധി ഇന്നെലെ അവസാനിച്ചിരുന്നു. ഒരാഴ്ച നീണ്ട കസ്റ്റഡി കാലാവധിയിൽ പല തവണ ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യൻ അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടില്ല.

നിലവില്‍ ഇയാളുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്. ഇതിനിടയിലാണ് കാറിൽ നിന്നും കത്തിയും ചുറ്റികയും ഡീസൽ കന്നാസും കണ്ടെത്തിയത്. 

vachakam
vachakam
vachakam

ഏറ്റുമാനൂർ വെട്ടിമുകളിലെ സെബാസ്റ്റ്യന്‍റെ ഭാര്യാ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിലായിരുന്നു ആയുധങ്ങൾ. ഇന്നലെ രാത്രി കോട്ടയം ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് കത്തിയും ചുറ്റികയും ഡീസൽ കന്നാസും കണ്ടെത്തിയത്.

 സെബാസ്റ്റ്യനുമായി അടുപ്പമുള്ളവരുടെ വിശദമായ മൊഴി അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. സെബാസ്റ്റ്യന്‍റെ ഭാര്യയുടെ മൊഴി കോട്ടയം ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. വേണ്ടി വന്നാൽ ഇവരെ വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിക്കും. സെബാസ്റ്റ്യന്‍റെ സുഹൃത്ത് റോസമ്മയുടെ വീട്ടിലും കോഴി ഫാമിലും അന്വേഷണ സംഘം ഇന്നലെ തെരച്ചില്‍ നടത്തിയിരുന്നു. സെബാസ്റ്റ്യന്‍റെ പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് റോസമ്മയുടെ വീട്ടിലും പരിശോധന നടത്തുന്നത്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam