പാലക്കാട് : നെന്മാറ ഇരട്ടകൊലപാതക കേസിലെ വിചാരണക്കിടെ ചെന്താമരക്ക് അനുകൂലമായി കൂറുമാറിയ സാക്ഷികളെല്ലാം ബന്ധുക്കൾ.
2025 ജനുവരി 27നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളുണ്ടായത്.
കേരളം കണ്ട ക്രൂര കൊലപാതകങ്ങളിൽ ഒന്ന് നടന്നു ഒരുവർഷം പിന്നിടുമ്പോൾ ആണ് പ്രധാന സാക്ഷികളുടെ കൂറ് മാറ്റം.
പ്രധാന സാക്ഷികൾ ആയ ചെന്താമരയുടെ സഹോദരൻ രാധാകൃഷ്ണനും ഭാര്യയും അയൽവാസിയുമാണ് കോടതിയിൽ മൊഴിമാറ്റിയത്. ഇവര്‍ കൂറ് മാറിയതായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്.
പല സാക്ഷികളും കേസിൽ ചെന്താമരയ്ക്കെതിരെ കോടതിയിൽ മൊഴി നൽകി. ഇതിനിടെയാണ് മൂന്ന് പ്രധാന സാക്ഷികൾ കോടതിയിൽ മൊഴി മാറ്റിയത്. ചെന്താമരയുടെ സഹോദരന്‍ രാധാകൃഷ്ണനാണ് മൊഴിമാറ്റിയ സാക്ഷികളിൽ പ്രധാനി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി; ഉടൻ വെന്റിലേറ്ററിൽ
നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? എന്തിനാണ് തീ
കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളെ കുറിച്ച് എന്ഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി
വെടിക്കെട്ട് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം ധനസഹായം നൽകുമെന്ന് കല്യാൺ ജ്വല്ലേഴ്സ്