തിരുവനന്തപുരം: തുമ്പ പൗണ്ട് കടവില്‍ ട്രെയിനിനുനേരെ കല്ലേറ്. യാത്രക്കാരന്റെ ദേഹത്ത് കല്ലിന്റെ കഷണം തെറിച്ചുവീണു.
തിരുവനന്തപുരത്തേക്ക് വന്ന ചെന്നൈ മെയിലിന് നേരെയാണ് കല്ലേറുണ്ടായത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.
ട്രെയിനിലെ യാത്രക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്. ആര്‍പിഎഫും തുമ്പ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
