തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറ്റാൻ ഇന്ത്യൻ റെയിൽവേ. കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ പേരാണ് മാറ്റുക.
നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നാക്കി മാറ്റും. കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരം നോർത്തുമാകും. ഇരു സ്റ്റേഷനുകളെയും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപഗ്രഹ ടെർമിനലുകളാക്കുന്നതിവ്റെ ഭാഗമായാണ് റെയിൽവെയുടെ തീരുമാനം.
സ്റ്റേഷനുകളുടെ പേരുമാറ്റാൻ ഡിസംബർ ആദ്യം തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ സർക്കാരിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പേരുമാറ്റത്തിന് സർക്കാർ അനുമതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്