തൃശൂർ: ഉമ്മൻ ചാണ്ടി തന്‍റെ കുടുംബം തകർത്തെന്ന കെ ബി ഗണേഷ് കുമാറിന്‍റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎല്‍എ. ഗണേഷ് കുമാര്‍ എന്നിൽ എന്റെ പിതാവിനെ കാണുന്നുണ്ടോ എന്ന് അറിയില്ലെന്നായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതികരണം.
കൂടുതൽ വിവാദത്തിന് ആഗ്രഹിക്കുന്നില്ലെന്നും ഗണേഷ് പറഞ്ഞത് നാക്കു പിഴ ആയിരിക്കാമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ബാലകൃഷ്ണപിള്ള സാറിന്റെ കുടുംബവുമായി അടുപ്പം പുലർത്തിയിരുന്നു.
അദ്ദേഹത്തിന് വയ്യാത്ത സമയത്ത് തന്റെ അമ്മ പ്രാർത്ഥിക്കുമായിരുന്നു. അത്രയ്ക്ക് അടുപ്പമായിരുന്നുവെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. ഗണേഷിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. ആ പ്രതീക്ഷ ആസ്ഥാനത്തായോ എന്ന് മാത്രമേ ചോദിച്ചോള്ളൂവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
