തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയായി കോണ്‍ഗ്രസ് നേതാവ് ചന്ദ്രന്‍ തില്ലങ്കേരിയെ നിയമിക്കാന്‍ തീരുമാനം. ബെന്നി തോമസ് രാജിവെച്ച ഒഴിവിലാണ് പുതിയ നിയമനം.ചന്ദ്രന്‍ തില്ലങ്കേരിയുടെ നിയമനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകാരം നല്‍കിയതായാണ് വിവരം.
കെപിസിസി സെക്രട്ടറിയാണ് ചന്ദ്രന്‍ തില്ലങ്കേരി.നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ മട്ടന്നൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ചന്ദ്രന്‍ തില്ലങ്കേരി. ഇടതു ശക്തികേന്ദ്രമായ മട്ടന്നൂരില്‍ ഇത്തവണ സിപിഎം സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം പതിനാലായിരമാക്കി കുറയ്ക്കാന്‍ ചന്ദ്രന്‍ തില്ലങ്കേരിക്ക് കഴിഞ്ഞിരുന്നു.
നേരത്തെ സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവ് ബെന്നി തോമസിനെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വലിയ വിവാദമായി മാറിയിരുന്നു. തുടര്‍ന്നാണ് ബെന്നി തോമസ് രാജിവെച്ചൊഴിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
