സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. തിരുവനന്തപുരം, ഇടുക്കി, കൊല്ലം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം ബംഗാൾ ഉൾക്കടലിനു മുകളിൽ ഡിറ്റ് വാ ചുഴലിക്കാറ്റ് രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ചുദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ബംഗാൾ ഉൾക്കടലിനു മുകളിൽ നേരത്തെ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദം ആവുകയും പിന്നീട് ഡിറ്റ് വാ ചുഴലിക്കാറ്റായി രൂപപ്പെടുകയുമായിരുന്നു. നവംബർ 30 രാവിലെയോടെ വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് ചുഴലിക്കാറ്റ് തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
