തൃശൂര്‍: ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ യുഡിഎഫില്‍ ചേര്‍ന്നതായി റിപ്പോർട്ട്. സ്വതന്ത്ര കൗണ്‍സിലറായിരുന്ന ടി ഡി എലിസബത്താണ് യുഡിഎഫില്‍ ചേര്‍ന്നതായി വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്.
20-ാം വാര്‍ഡായ ഹൗസിംഗ് ബോര്‍ഡ് കോളനിയെയാണ് എലിസബത്ത് പ്രതിനിധാനം ചെയ്തിരുന്നത്. ഇതോടെ 36-അംഗ കൗണ്‍സിലില്‍ യുഡിഎഫ് അംഗസംഖ്യ 29 ആയി ഉയര്‍ന്നു. നേരത്തെയും രണ്ടുപേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. സ്വതന്ത്രയായി വിജയിച്ച റോസി ലാസര്‍, ബിജെപി സ്വതന്ത്രന്‍ വത്സന്‍ ചമ്പക്കര എന്നിവര്‍ ആണ് നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
