സംസ്ഥാനത്ത് വീണ്ടും അവയവദാനം 

MARCH 13, 2026, 9:44 PM

കൊല്ലം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം.  കൊല്ലം ചടയമംഗലം സ്വദേശി ബിനുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുക.

നാളെ രാവിലെ റോഡ് മാർഗമാണ് ഹൃദയം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുക. 

മാർച്ച് പത്തിന് വാഹനാപകടത്തിലാണ് ബിനു മരിച്ചത്. ബിനു സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. മാർച്ച് 13-നാണ് ബിനുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്.

vachakam
vachakam
vachakam

ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. കരൾ തിരുവനന്തപുരം കെഐഎംഎസ് ആശുപത്രിയിലേക്കാണ് കൊണ്ടുപോവുക. 

ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മറ്റൊന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും കൊണ്ടുപോകും.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam