'നരേന്ദ്ര മോഡിയും അമിത് ഷായും രണ്ടു തവണ പ്രചാരണത്തിനെത്തും'; കേരളത്തിൽ ബിജെപി പ്രചാരണത്തിൽ കേന്ദ്ര നേതാക്കളും

MARCH 19, 2026, 11:20 PM

കേരളത്തിലെ ബിജെപി പ്രചാരണത്തിന് കേന്ദ്ര നേതാക്കളും മന്ത്രിമാരും എത്തുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും രണ്ടു തവണ പ്രചാരണത്തിനെത്തും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ദേശീയ അധ്യക്ഷൻ നിതിൻ ഗഡ്കരി മൂന്ന് തവണ പ്രചാരണത്തിനെത്തും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക സമർപ്പണത്തിലും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർ പങ്കെടുക്കും എന്നാണ് പുറത്തു വരുന്ന വിവരം. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, കാസർകോട്ടിൽ ദില്ലി മുഖ്യമന്ത്രി, കണ്ണൂരിൽ മണിപ്പൂർ മുഖ്യമന്ത്രി എന്നിവരെത്തും. കൊല്ലം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ ഗോവ മുഖ്യമന്ത്രി പങ്കെടുക്കും.

അതേസമയം ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക വൈകാതെ പ്രഖ്യാപിക്കും. ഇപ്പോൾ പത്തോളം മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കേണ്ടത്. ഇതുവരെ 86 മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥികളെ രണ്ട് ഘട്ടമായി പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് സെൻട്രൽ, മാവേലിക്കര എന്നിവയടക്കം ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ആരാകുമെന്ന് ഇനി അറിയേണ്ടതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam