തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അഴിമതികൾ തുടരാനാണ് എൽഡിഎഫ് വോട്ടുതേടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
40% കമ്മീഷൻ ഭരണമാണ് നഗരസഭയിൽ നടക്കുന്നത്. നഗരവികസനത്തിനായി നൽകിയ ശതകോടികളുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്തതിൽ സിപിഎം ഭരണസമിതി കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടേണ്ടിവരും.
കിച്ചൺ ബിൻ അഴിമതി മുതൽ 300 കോടി രൂപയുടെ പൊതുമരാമത്ത് അഴിമതികൾ വരെ സി പി എം നേതാക്കളുടെ നേതൃത്വത്തിൽ നടന്നതിന്റെ തെളിവുകൾ വാർത്താ സമ്മേളനത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ പുറത്തുവിട്ടു.
തിരുവനന്തപുരം നഗരസഭ 2016 മുതൽ 2025 വരെ ഉറവിട മാലിന്യ സംസ്കരണത്തിനായി നടപ്പിലാക്കിയ 15.5 കോടി രൂപയുടെ കിച്ചൻ ബിൻ പദ്ധതിയിൽ നടന്നത് വൻ അഴിമതിയും കൊള്ളയുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നഗരസഭയുടെ മരാമത്ത് പണികളിൽ നാല്പതു ശതമാനമാണ് ഉദ്യോഗസ്ഥരും പാർട്ടിയും കൂടി കൊള്ളയടിക്കുന്നത്. ഇതിന് ചുക്കാൻ പിടിക്കുന്നത് സി പി എം നേതാവ് പ്രസിഡന്റായ കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
