കൊച്ചി: കൊച്ചി ഗിരിനഗറിൽ കമ്മ്യൂണിറ്റി ഹാളിന്റെ സീലിങ് തകർന്നുവീണ് അപകടം. കുട്ടികളുടെ നൃത്ത പരിപാടി നടക്കുന്നതിനിടെയാണ് സീലിങ് തകർന്നുവീണത്. നാല് കുട്ടികൾക്ക് പരിക്കേറ്റു.
ഒരു കുട്ടിയുടെ പരിക്ക് സാരമുള്ളതാണെന്നും മറ്റ് 3 കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
സീലിങ് തകർന്ന് താഴെ ഇരിക്കുന്ന ആളുകളുടെ തലയിലേക്ക് വീഴുകയായിരുന്നു. അപകടസമയത്ത് പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. കുട്ടികളുടെ തലക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
വൈകിട്ട് എട്ടരയോടെ കൊച്ചി നഗരത്തൽ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. പ്രാദേശിക ചാനൽ നടത്തിയിരുന്ന നൃത്തപരിപാടിയിൽ പങ്കെടുക്കാൻ നിരവധി സ്ഥലങ്ങളിൽ നിന്ന് കുട്ടികളെത്തിയിരുന്നു. ഇതിനിടെയാണ് ശക്തമായ കാറ്റിൽ ഹാളിൻറെ സീലിംഗ് തകർന്നു വീണത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
