പറവൂർ: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. എറണാകുളം ജില്ലയിലെ പറവൂരിൽ എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയായിരുന്നു നിർണായക പ്രഖ്യാപനം.
“യേശുവിനെ 30 വെള്ളിക്കാശിന് വേണ്ടി ഒറ്റിക്കൊടുത്ത യൂദാസിനെപ്പോലെ അയ്യപ്പനെ മറയാക്കി സ്വർണം കട്ടെടുത്ത ഒരു സർക്കാർ ഇവിടെ ഉണ്ടെന്നാണ്” രാജ്‌നാഥ് സിംഗ് വിമർശിച്ചത്.
കേരളത്തെ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും പോലുള്ള സംഘടനകളിൽ നിന്ന് രക്ഷപ്പെടുത്താൻ ബിജെപി മാത്രമാണെന്നും, എൽഡിഎഫും യുഡിഎഫും ഈ സംഘടനകളുമായി സഹകരിക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. മാറ്റത്തിന്റെ തുടക്കം തൃശൂരിൽ നിന്നാണെന്നും, അതിന്റെ തുടർച്ചയ്‌ക്കുള്ള അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാത്തതിനെതിരെ പ്രതിപക്ഷം വിമർശനം ഉയർത്തിയ സാഹചര്യത്തിലാണ് ബിജെപി പ്രകടനപത്രികയിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രിയുടെ സ്ഥിരീകരണത്തോടെ ഈ വിഷയം തെരഞ്ഞെടുപ്പ് രംഗത്ത് കൂടുതൽ ശക്തമാകാനാണ് സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വോട്ട് ചോദിച്ച് ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്ന വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി
തലസ്ഥാനത്തെ ജലക്ഷാമം; പരിഹാരത്തിന് 2 വർഷം വേണമെന്ന് വി.വി. രാജേഷ്
തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം; പരിക്കേറ്റവർക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കണമെന്ന് വി ഡി
സ്ട്രോങ്ങ് റൂം തുറന്നുവെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് പാലക്കാട് ജില്ലാ കളക്ടർ