എഫ്സിആർഎ വിവാദം:  പ്രധാനമന്ത്രിയടക്കമുള്ളവരെ  നേരിൽ കാണാൻ ശ്രമിക്കുമെന്നും സിബിസിഐ വക്താവ് 

MARCH 31, 2026, 1:14 AM

 ദില്ലി: എഫ്സിആർഎയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവന തള്ളി സിബിസിഐ.

 വിഷയത്തിൽ പ്രധാന മന്ത്രിയടക്കമുള്ളവരെ നേരിൽ കാണുമെന്ന് സിബിസിഐ വക്താവ് ഫാദർ റോബിൻസൺ റോഡ്രിഗസ്   പറഞ്ഞു. നിലവിലെ ഫണ്ടുകൾ ലഭിച്ചത് എല്ലാം ഇപ്പോഴത്തെ നിയമം അനുസരിച്ചാണ്.

നിയമപരമായി ലഭിച്ച ഫണ്ടുകൾ കൊണ്ട് നിർമ്മിച്ച വസ്തുവകകൾ ഏറ്റെടുക്കാൻ ആണ് ശ്രമം. ഉയരുന്ന പരാതികൾ തെരഞ്ഞെടുപ്പ് ഗിമ്മിക് അല്ല, വളരെ ഗുരുതരമായതാണെന്നും സിബിസിഐ വക്താവ് പറഞ്ഞു.    വിദേശ ഫണ്ടുകൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു.

vachakam
vachakam
vachakam

അതിനാലാണ് പുതിയ നിയമ ഭേദഗതിക്ക് അടിസ്ഥാനം എന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിൻ്റെ പ്രസ്താവനക്കെതിരെയാണ് സിബിസിഐയുടെ പ്രതികരണം. ഇതിനോടകം തന്നെ ശക്തമായ നിയമം നിലവിലുണ്ട്. പുതിയ ഭേദഗതി നിയമപരമായ എൻജിഒകളെയും സംഘടനകളെയും നിയന്ത്രിക്കാൻ വേണ്ടിയാണെന്ന് പറയുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam