തിരുവനന്തപുരം: സ്‌കൂബ ഡൈവിംഗ് പരിശീലനത്തിനിടെ പരിശീലകൻ കടന്നു പിടിച്ചതായി പരാതി നല്‍കി പെണ്‍കുട്ടികള്‍. വര്‍ക്കല കാപ്പില്‍ വെച്ചായിരുന്നു സംഭവം ഉണ്ടായത്. വെള്ളത്തിനടിയില്‍ വച്ച് പരിശീലകന്‍ പെണ്‍കുട്ടികളെ കടന്നു പിടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം തിരുവനന്തപുരത്തെ വിദ്യാലയത്തിലെ എന്‍സിസി കേഡറ്റുകളാണ് പെണ്‍കുട്ടികള്‍. പരിശീലനത്തിന്റെ ഭാഗമായാണ് കുട്ടികൾ കാപ്പില്‍ എത്തിയത്. നിരവധി പെണ്‍കുട്ടികള്‍ക്ക് സമാന അനുഭവം ഉണ്ടായതാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
എന്നാൽ രണ്ട് പെണ്‍കുട്ടികളാണ് പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ് പരിശീലകന്‍. സംഭവത്തില്‍ അയിരൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
