തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ സംസ്‌കൃതം വിഭാഗം മേധാവിക്കെതിരെ കേസ്. വിജയകുമാരിക്കെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തു.
കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ നേതാവും, ഗവേഷകനുമായ വിപിൻ വിജയൻ നൽകിയ പരാതിയിലാണ് കേസ്. എസ് സി| എസ് എസ് ടി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അധ്യാപിക ജാതി പറഞ്ഞ് ആക്ഷേപിക്കുകയും തീസസിൽ ഒപ്പിടുകയും ചെയ്തില്ലെന്നാണ് വിദ്യാർത്ഥിയുടെ പരാതി.
അതേ സമയം, ഗവേഷക വിദ്യാർത്ഥിയായ വിപിന് വിഷയത്തിൽ പ്രാവീണ്യമില്ലെന്ന് അധ്യാപിക വിലയിരുത്തിയിരുന്നു.
വിദ്യാർത്ഥിക്ക് ഓപ്പൺ ഡിഫൻസിൽ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടായിരുന്നില്ലെന്നും സംസ്കൃതം അറിയില്ലെന്നും വകുപ്പ് മേധാവി കഴിഞ്ഞ മാസമവസാനം പുറത്ത് വിട്ട കത്തിൽ പറയുന്നുണ്ട്.
സംസ്കൃതം അറിയാത്ത വിദ്യാർഥിക്ക് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാൻ ശുപാർശ ചെയ്ത എസ്എഫ്ഐ നേതാവിനെതിരെ പരാതിയും നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
