തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ഡോ. സി എൻ വിജയകുമാരിക്ക് പുതിയ പദവി. പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ പരമോന്നത സമിതിയായ കോർട്ടിലേയ്ക്കാണ് വിജയകുമാരിയെ നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതിയാണ് വിജയകുമാരിലെ നാമനിർദ്ദേശം ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു അധ്യാപികയെ കോർട്ടിലേയ്ക്ക് നാമനിർദ്ദേശം ചെയ്യുന്നത്. നേരത്തെ വിദ്യാർത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ വിജയകുമാരിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വിജയകുമാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ സമരരംഗത്ത് വന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
