വിരമിച്ചശേഷം ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച് കാർ യാത്ര നടത്തിയതിന് മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരെ കേസെടുക്കാൻ നിർദേശം. സംസ്ഥാന പൊലീസ് മേധാവി റാവാഡ എ. ചന്ദ്രശേഖർ ആണ് കേസെടുക്കാൻ നിർദേശം നൽകിയത്. കോട്ടയം എസ് പിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സ്വകാര്യ കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ് വച്ച് യാത്ര ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കോട്ടയത്ത് കോടതിയിൽ എത്തിയപ്പോഴായിരുന്നു ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തു വന്നത്.
അതേസമയം, മൂന്ന് വർഷം മുൻപാണ് ടോമിൻ ജെ തച്ചങ്കരി സേനയിൽ നിന്ന് വിരമിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
