കോളേജിലെത്തിയ എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

MARCH 28, 2024, 9:12 AM

കൊല്ലം: ചന്ദനത്തോപ്പ് ഐടിഐയിലെത്തിയ എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവത്തിൽ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.എബിവിപിയും എന്‍ഡിഎ മണ്ഡലം കമ്മിറ്റിയും നൽകിയ പരാതിയിലാണ് പൊലീസ് നടപടി.


ബുധനാഴ്ച്ച ക്യാമ്പസിൽ പ്രചാരണത്തിനെത്തിയ

vachakam
vachakam
vachakam

കൃഷ്ണകുമാറിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതോടെ എസ്എഫ്ഐ- എബിവിപി സംഘർഷം ക്യാമ്പസിനുള്ളിൽ ഉണ്ടായിരുന്നു. ഒന്നര മണിക്കൂറിൽ അധികമാണ് സംഘർഷം നീണ്ടു നിന്നത്. ഇതിന് പിന്നാലെയാണ് എസ്എഫ്ഐക്കെതിരെ എബിവിപിയും എൻഡിഎയും പോലീസിൽ പരാതി നൽകിയത്.


നിലവിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.ആയുധംകൊണ്ടുള്ള ആക്രമണം, മര്‍ദ്ദനം, മുറിവേല്‍പ്പിക്കല്‍, അന്യായമായി സംഘം ചേരല്‍, തടഞ്ഞു നിര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

vachakam
vachakam
vachakam

സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നല്‍കിയിട്ടുണ്ട്.



vachakam
vachakam

ENGLISH SUMMARY: Case registered against SFI

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam