കണ്ണൂർ: നിർമ്മാണ പ്രവർത്തനം നടക്കുന്ന ദേശീയപാതയുടെ മുകളിൽ നിന്ന് ഓടിക്കൊണ്ടിരുന്ന കാർ താഴേയ്ക്ക് വീണ സംഭവത്തിൽ പൊലീസ് കേസെടുത്തു.
ഇന്നലെയാണ് ചാല കവലക്ക് സമീപം അപകടമുണ്ടായത്. ഗതാഗതം നിരോധിച്ച സ്ഥലത്തേക്ക് ഇയാള്‍ കാര്‍ ഓടിച്ചുകയറ്റുകയും മേല്‍പ്പാലത്തിനിടയില്‍ കുടുങ്ങുകയായിരുന്നു.
ഗതാഗതത്തിന് തുറന്നു കൊടുക്കാത്ത മേൽപ്പാലത്തിലൂടെ യാത്ര: യുവാവിന് സംഭവിച്ചത്
അപകടത്തിൽ ഡ്രൈവർക്കെതിരെയാണ് കേസെടുത്തത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ലാസിമിനെതിരെയാണ് കേസ്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഏറെ പണിപ്പെട്ടാണ് ഫയര്‍ഫോഴ്സ് കാര്‍ പുറത്തെടുത്തത്. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.പിന്നീട് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞതെന്ന് പൊലീസ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
