കൊച്ചി: ദില്ലി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന പ്രസ്താവന നടത്തിയ ടി ജി മോഹൻദാസിന്റെ വീട്ടിലേക്ക് പ്രതിഷേധിച്ച എഐവൈഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്.നിയമവിരുദ്ധമായി സംഘം ചേരൽ അടക്കമുള്ള വകുപ്പുകളിലാണ് മട്ടാഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്.
ടി ജി മോഹൻദാസിനെതിരെ ഇന്നലെ കേസെടുത്തിരുന്നു.തിരുവനന്തപുരം സൈബർ പൊലീസാണ് കലാപാഹ്വാനത്തിന് കേസെടുത്തത്. ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോനാണ്.കേസെടുക്കാൻ വൈകിയതിൽ ഡെപ്യൂട്ടി സ്പീക്കർ ഉൾപ്പെടെ അതൃപ്തി പരസ്യമാക്കിയിരുന്നു. ഒടുവിൽ പരാതികളെത്തി മൂന്നാം ദിവസമാണ് മോഹൻദാസിനെതിരെ കേസെടുത്തത്.
കലാപാഹ്വാനത്തിനും പൊതുമധ്യത്തിൽ അധിക്ഷേപിച്ചതിനുമാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസിന്‍റെ കേസ്. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ യൂട്യൂബ് ചാനൽ വഴി വീഡിയോകൾ പ്രചരിപ്പിച്ചെന്നാണ് എഫ്ഐആർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
