കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസ്; പ്രായപൂര്‍ത്തിയാകാത്ത മൂന്നു പ്രതികളെ പൊലീസ് കസ്റ്റഡിയിൽവിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

SEPTEMBER 9, 2026, 8:35 AM

കൊച്ചി: കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പ്രതികളെ പൊലീസ് കസ്റ്റഡിയിൽവിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

കേസിലെ തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമാണ് ഒബ്സർവേഷൻ ഹോമിന് പുറത്തേക്ക് കുട്ടികളെ കൊണ്ടുപോകാൻ പൊലീസിന് അനുമതി നൽകിയത്. എന്നാൽ, ഇത് നിയമ വിരുദ്ധ കസ്റ്റഡിയാണെന്ന് ഹർജിക്കാർ കോടതിയിൽ വാദിച്ചു. 

തെളിവെടുപ്പിന്‍റെ പേരിൽ കെഎസ്ആർടിസി ബസ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും തകർക്കുമെന്ന് ഹ‍ർജിയിൽ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

കൂടാതെ, സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് റിപ്പോർട്ടും ഉപയോഗിച്ച് അന്വേഷണം പൂർത്തിയാക്കാമെന്ന വാദം ബോർ‍ഡ് പരിഗണിച്ചില്ലെന്നും ഹർജിയിലുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam