മലപ്പുറം: സമസ്ത പണ്ഡിതന്മാരെ വെറുപ്പിക്കുന്നവരുടെ കൈവെട്ടാൻ എസ്‌കെഎസ്എസ്എഫ് ഉണ്ടാവുമെന്ന പരാമർശത്തിൽ സംഘടനാ വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂരിനെതിരെ കേസെടുത്തു.
മലപ്പുറത്ത് മുഖദ്ദസ് സന്ദേശ യാത്രയുടെ സമാപന റാലിയിലായിരുന്നു സത്താർ പന്തല്ലൂരിന്റെ വിവാദ പരാമർശം.
സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടുമെന്നാണ് സത്താർ പന്തല്ലൂരിന്റെ പരാമർശം.
മുശാവറ തീരുമാനം അംഗീകരിക്കാത്തവരെ സമസ്തയ്ക്കും എസ്‌കെഎസ്എസ്എഫിനും ആവശ്യമില്ല. സമസ്തയുടെ നേതാക്കളെ കൊച്ചാക്കാൻ ശ്രമിച്ചാൽ അവരെ ഇരുത്തേണ്ടിടത്ത് ഇരുത്തും. ഒരു സംഘടനയുടെയും വിരുദ്ധരല്ല ഈ പ്രവർത്തകരെന്നും സത്താർ പന്തല്ലൂർ പറഞ്ഞിരുന്നു.
ഐപിസി 153 ാം വകുപ്പ് പ്രകാരം മലപ്പുറം പൊലീസാണ് കേസെടുത്തത്. അഷ്‌റഫ് കളത്തിൽ എന്നയാളുടെ പരാതിയിലാണ് കേസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്