തിരുവനന്തപുരം: തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് നൗഫലിനെതിരെ കൂടുതൽ ഗാര്‍ഹിക പീഡന വകുപ്പുകള്‍ കൂടി പോലീസ് ചുമത്തി.
അന്വേഷണ സംഘം നൗഫല്‍ ഉപയോഗിച്ചിരുന്ന ഫോണും കാറും പിടിച്ചെടുത്തിട്ടുണ്ട്.അതിനിടെ ഷഹാനയുടെ മുഖത്ത് പരുക്കുകള്‍ പറ്റയതിന്റെ ചിത്രങ്ങൾ കുടുംബം പുറത്തുവിട്ടു.ഷഹാനയെ ഭര്‍തൃമാതാവും ദേഹോപദ്രവും ഏല്‍പ്പിച്ചിരുന്നതായാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം.
മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഷഹാനയുടെയും നൗഫലിന്റെയും വിവാഹം. ഇവര്‍ക്ക് ഒന്നര വയസുള്ള കുഞ്ഞുണ്ട്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷഹാന കഴിഞ്ഞ മൂന്ന് മാസത്തോളമായി സ്വന്തം വീട്ടിലായിരുന്നു താമസം.
ഇതിനിടെ നൗഫലെത്തി കുഞ്ഞിനെ കൊണ്ടുപോയി. തുടര്‍ന്ന് മനോവിഷമത്തിലായ ഷഹാന തൂങ്ങിമരിക്കുകയായിരുന്നു.ഷഹാനയുടെ മരണത്തിന് പിന്നാലെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ യുവതിയുടെ ബന്ധുക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ENGLISH SUMMARY: Case against Nowfal on Shahana case
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്