തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ വിജിലൻസിന് കോടതിയുടെ ശകാരം.
അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കുവാൻ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് തയ്യാറായില്ല. തിരുവനന്തപുരം വിജിൻസ് കോടതിയുടേതാണ് ശകാരം.
സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട് എന്നാണ് വിജിലൻസ് കോടതിയെ അറിയിച്ചത്.
കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാതെ സർക്കാരിന് എന്തിന് റിപ്പോർട്ട് സമർപ്പിച്ചു എന്നതായിരുന്നു കോടതിയുടെ ശകാരം. ഡിവൈഎസ്പി ഷിബു പാപ്പച്ചൻ കോടതിയിൽ ഹാജരായാണ് ഇക്കാര്യം അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്