ലൈംഗികാതിക്രമപരാതിയില്‍ എറണാകുളം മഹാരാജാസ് കോളേജ് അധ്യാപകനെതിരെ കേസ്. കോഴിക്കോട് ചോമ്പാല പൊലീസ് ആണ് കേസെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. എറണാകുളം മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം അസോ .പ്രൊഫസറായ ജിനീഷ് പിഎസിനെതിരെയൊണ് കേസ്.
ഇയാൾ വടകര മടപ്പള്ളി കോളേജില്‍ അധ്യാപകനായിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത് എന്നാണ് പുറത്തു വരുന്ന വിവരം. മടപ്പള്ളി കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ അധ്യാപകനില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഈയിടെ തുറന്നു പറച്ചില്‍ നടത്തിയ യുവതി തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
