കൊച്ചി: ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള നടൻ അമിത് ചക്കാലയ്ക്കലിന് കോയമ്പത്തൂർ ഗ്യാങ്ങുമായുള്ള ബന്ധം പരിശോധിച്ച് കസ്റ്റംസ്.
ഭൂട്ടാനിൽ നിന്ന് കടത്തിയതെന്ന് സംശയിക്കുന്ന 8 വാഹനങ്ങളാണ് അമിത്തിൽ നിന്ന് കസ്റ്റംസ് പിടികൂടിയിട്ടുള്ളത്. എന്നാൽ തന്റേത് ഒരു വാഹനം മാത്രമേയുള്ളൂ എന്നും ബാക്കിയുള്ളവ തന്റെ ഗാരേജിൽ വിവിധ മോടിപിടിപ്പിക്കലുകൾക്കായി കൊണ്ടുവന്നവയാണെന്നുമാണ് അമിത്തിന്റെ നിലപാട്.
കഴിഞ്ഞ നവംബറിൽ തന്റെ ഗാരേജ് കസ്റ്റംസ് പരിശോധിച്ചിരുന്നു എന്ന് അമിത്ത് തന്നെയാണ് വെളിപ്പെടുത്തിയത്. കോയമ്പത്തൂരിലെ സംഘത്തെ പിടികൂടിയ കാര്യവും അമിത് മാധ്യമങ്ങളോട് പങ്കുവച്ചിരുന്നു.
താൻ ഈ സംഘത്തിന്റെ പക്കൽ നിന്ന് വാഹനങ്ങളുടെ സ്പെയർപാർട്സുകൾ വാങ്ങിയിരുന്ന കാര്യം കസ്റ്റംസിന് അറിയാമായിരുന്നു എന്നും അക്കാര്യം തന്നോട് ചോദിച്ചെന്നും അദ്ദേഹം പറയുന്നു.
അതേസമയം കുണ്ടന്നൂരിൽ നിന്ന് പിടികൂടിയ ടൊയോട്ട ലാൻഡ് ക്രൂസറിന്റെ ഉടമയായ മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരി ഇന്ന് കസ്റ്റംസിനു മുൻപാകെ ഹാജരായേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
