സ്ഥാനാർഥിയുടെ മരണം: മൂത്തേടം പഞ്ചായത്ത് ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

DECEMBER 8, 2025, 7:58 AM

മലപ്പുറം: മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി റിപ്പോർട്ട്. യുഡിഎഫ് സ്ഥാനാർഥി വെട്ടത്ത് ഹസീനയുടെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. പായിമ്പാടം ഏഴാം വാർഡിൽനിന്നു മത്സരിക്കുന്ന ലീഗ് സ്ഥാനാർഥി വെട്ടത്ത് ഹസീന (52) ഇന്നലെ രാത്രിയാണ് വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചത്. 

പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ് അന്തരിച്ച ഹസീന. ഇന്നലെ രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെ പകൽ മുഴുവൻ വീടുകൾ കയറിയുള്ള വേട്ടഭ്യർഥനയും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്ത ശേഷമാണ് ഹസീന വീട്ടിലെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇതിന് പിന്നാലെ രാത്രി 11.15ഓടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam