കൊച്ചി: സ്‌കൂൾ ബസുകളിൽ ക്യാമറ നിർബന്ധം. സ്‌കൂൾ കുട്ടികളുടെ സുരക്ഷയെ മുൻനിർത്തിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളിൽ മുൻവശത്തും പുറകിലും അകത്തും ക്യാമറ വെക്കണമെന്ന നിർദേശം.
പ്രസ്തുത നിർദ്ദേശം പിൻവലിക്കണമെന്ന ആവശ്യം പരിഗണിക്കാനാകില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാകുന്നത്. ബസിൻ്റെ മുൻവശം, പിൻവശം, അകംഭാഗം കാണുന്ന രീതിയിൽ മൂന്ന് ക്യാമറകളാണ് സ്ഥാപിക്കേണ്ടത്. ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാറം ക്യാമറയും ഘടിപ്പിക്കാൻ നിർദ്ദേശമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
